വൈപ്പിൻ: എടവനക്കാട് സ്‌നേഹാലയ വയോജന ക്ലബിന്റെയും രവിപുരം ചൈതന്യ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന- തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. വയോജന ക്ലബ് പ്രസിഡന്റ് ജോൺ മുക്കത്ത് അദ്ധ്യക്ഷത വഹിച്ചു. കേശവൻ മങ്ങാട്ടുശേരി, പി.കെ. ജയപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ട്രീസ ക്ലീറ്റസ്, ഗ്രാമ പഞ്ചായത്ത് അംഗം അജാസ് അഷ്‌റഫ് എന്നിവർ സംസാരിച്ചു.