ആലുവ: ചൂണ്ടി ഭാരത് മാത കോളേജ് ഒഫ് കൊമേഴ്‌സ് ആൻഡ് ആർട്‌സിന്റെ ദശവത്സരാഘോഷങ്ങളുടെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ അവസാന റൗണ്ട് കോളജ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജേക്കബ് പുതുശേരി ഉദ്ഘാടനം ചെയ്തു. എൻ.കെ.വിജയൻ, ജോ പീറ്റർ എന്നിവർ സംസാരിച്ചു. അലക്‌സ് അലോഷ്യസ് ക്വിസ് മാസ്റ്ററായി.

ഒന്നാം സ്ഥാനം നേടിയ ആലുവ ജീവാസ് സി.എം.ഐ സെൻട്രൽ സ്‌കൂളിനും രണ്ടാം സ്ഥാനം നേടിയ പറവൂർ എസ്.എൻ.വി സംസ്‌കൃത ഹയർ സെക്കൻഡറി സ്‌കൂളിനും മൂന്നാം സ്ഥാനം നേടിയ കാർഡിനൽ ഹയർ സെക്കൻഡറി സ്‌കൂളിനും പുരസ്കാരം സമ്മാനിച്ചു.