അങ്കമാലി: തുറവൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് 4.30ന് ഇടവക മെത്രാപ്പോലീത്ത ഡോ.എബ്രാഹം മോർ സേവേറിയോസ് നിർവഹിക്കും.വികാരി ഫാ.എബ്രഹാം നെടുംതളിൽ അദ്ധ്യക്ഷത വഹിക്കും. തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയ്, സെന്റ് അഗസ്റ്റിൻസ് പള്ളി വികാരി ഫാ.ആന്റണി പുതിയാപറമ്പിൽ, വാർഡ് മെമ്പർ രജനി ബിജു എന്നിവർ പങ്കെടുക്കും.