ആലുവ: ചൂണ്ടി ഭാരതമാത സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസും കേരള ലീഗൽ സർവീസസ് അതോറിട്ടിയും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയും എറണാകുളം - അങ്കമാലി അതിരൂപത ടീച്ചേഴ്‌സ് ഗിൽഡും സംയുക്തമായി തിരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളിൽ നാളെ ഭരണഘടനാ സാക്ഷരതാ യജ്ഞം 'നിയമോദയം 2024' സംഘടിപ്പിക്കും.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൃക്കാക്കര കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 10.30ന് മന്ത്രി പി. രാജീവ് നിർവഹിക്കും. സുപ്രീം കോടതി മുൻ ന്യായാധിപൻ ജസ്റ്റിസ് കെ.എം. ജോസഫ് മുഖ്യപ്രഭാഷണം നടത്തും.