
കൊച്ചി: മുൻനിര പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ബറോഡ സംഘടിപ്പിച്ച കാർഷികോത്സവം കിസാൻ പഖ്‌വാഡയുടെ ആറാമത് എഡിഷൻ സമാപിച്ചു. ഉത്സവ കാലയളവിൽ രാജ്യത്തുടനീളമുള്ള 4.65 ലക്ഷം കർഷകർക്കായി 2,200 കോടി രൂപയിലധികം കാർഷിക വായ്പകൾ ബാങ്ക് അനുവദിച്ചു.
പൊതുമേഖലാ ബാങ്കെന്ന നിലയിൽ ബാങ്ക് ഒഫ് ബറോഡ ഇന്ത്യയിലെ കാർഷിക സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കാനാണ് ശ്രദ്ധപതിപ്പിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ അജയ് കെ. ഖുറാന പറഞ്ഞു,
'