
കൊച്ചി: ആമസോണിൽ ഗ്രേറ്റ് റിപ്പബ്ലിക്ക് ദിന വില്പന ആരംഭിച്ചു. സ്മാർട്ട്‌ഫോണുകൾ, കൺസ്യൂമർ ഇലക്ട്രോണിക്‌സ്, ഗ്രോസറി, ഫാഷൻ,ബ്യൂട്ടി എസ്സെൻഷ്യൽസ്, ഹോം, കിച്ചൻ, അപ്ലയൻസസ്, എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലായി ഉത്പന്നങ്ങൾ ഓഫറിൽ ലഭിക്കും. ലാപ്‌ടോപ്പുകൾക്കും മറ്റ് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾക്കും 75 ശതമാനം വരെ കിഴിവുണ്ട്. ആമസോൺ ഫാഷൻ ആൻഡ് ബ്യൂട്ടി എസ്സെൻഷ്യലുകൾക്ക് 80 ശതമാനവും ആമസോൺ ഫ്രെഷിൽ നിന്നുള്ള ഗ്രോസറികൾക്കും നിത്യോപയോഗ സാധനങ്ങൾക്കും 50 ശതമാനം വരെ ഇളവുമുണ്ട്. കൂടാതെ പുസ്തകങ്ങൾക്ക് 50 ശതമാനം വരെ ഇളവുമുണ്ട്. ഈ മാസം 18 വരെയാണ് ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ.