
തൃപ്പൂണിത്തുറ: പ്രൊഫ. ആർ. രാജലക്ഷ്മിക്ക് റോട്ടറി വൊക്കേഷണൽ എക്‌സലൻസ് അവാർഡ് അസി. ഗവർണർ റൊട്ടേറിയൻ റോഷ്‌ണ സമ്മാനിച്ചു. ജില്ലാ ഡയറക്ടർ റൊട്ടേറിയൻ അരവിന്ദ് പൊന്നാട അണിയിച്ചു. കഴിഞ്ഞ 3 വർഷമായി ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിന്റെ പ്രിൻസിപ്പലാണ് രാജലക്ഷ്മി. കഴിഞ്ഞ 35 വർഷമായി വീണ അവതരിപ്പിക്കുന്നു. പരേതനായ മൃദംഗ കലാകാരൻ മാവേലിക്കര കെ. വേലുക്കുട്ടി നായരുടെ മകളാണ്. മാസ്റ്റേഴ്സിനൊപ്പം വീണയിൽ ഗാനഭൂഷണും ഗാനപ്രവീണയും കരസ്ഥമാക്കി. ഓൾ ഇന്ത്യ റേഡിയോയിലെ ബി-ഗ്രേഡ് ആർട്ടിസ്റ്റാണ്. പ്രസിഡന്റ് പ്രകാശ് അയ്യർ അദ്ധ്യക്ഷനായി. മുൻ റോട്ടറി ഗവർണർ കെ.സി. ഫിലിപ്പ്, ഡോ. നിബിറ്റ്, മറ്റ് റോട്ടേറിയൻമാർ എന്നിവ സംസാരിച്ചു.