dyfi

ആലുവ: ഡി.വൈ.എഫ്‌.ഐ ആലുവ ബ്ലോക്ക് കമ്മിറ്റി ആലുവയിൽ സ്ഥാപിച്ചിട്ടുള്ള സമര കോർണർ ജില്ലാ സെക്രട്ടറി എ.ആർ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എ.പി. ഉദയകുമാർ, ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ്, ബ്ലോക്ക് സെക്രട്ടറി എം.എസ്. അജിത്ത്, പ്രസിഡന്റ് എം.എ. ഷഫീഖ്, കെ.ജെ. ലിനേഷ്, മുഹമ്മദ് ഷനൂസ്, ഹരിശ്രീ ചന്ദ്രൻ, അജി ഖക്കീം, ടി.ആർ. ജിഷ്ണു, അബ്ബാസ് എന്നിവർ സംസാരിച്ചു.