
വൈപ്പിൻ: നായരമ്പലം പ്രയാഗകോളേജിന്റെ 35 -ാമത് വാർഷികം പരിസ്ഥിതി പ്രവർത്തകൻ ഐ.ബി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.ടി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. മിമിക്രി കലാകാരിയും വാർഡ് അംഗവുമായ ബീന ജഗദീശൻ, ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിന്റെ തീ അണക്കുന്നതിന് പ്രവർത്തിച്ച ജോസ് വി.ദേവസി എന്നിവരെ ആദരിച്ചു. കെ.വി. സാംസൺ , വി.വി. സിന്ധു , ഷീജ സുനിൽ ദത്ത് , ലോല ആനന്ദൻ , നീലി അഭീഷ് , ഡയാന ജോമോൻ , ജിബ വിജയ് ,മേരി ഷെർളിൻ , എം.സി. ധന്യ, പി.ഡി. ഹൃദ്യ , ധനൻലാൽ എന്നിവർ സംസാരിച്ചു.