പള്ളുരുത്തി: അഴകിയ കാവ് ഭഗവതി ക്ഷേത്രത്തിലെ 23 ദിവസം നീണ്ടു നിൽക്കുന്ന പാട്ടുതാലപ്പൊലി ആഘോഷങ്ങൾക്ക് 15 ന് തുടക്കമാവും. 15 ന് വൈകിട്ട് ആറിന് നിറമാല ശ്രീ മൂലസ്ഥാനത്തു നിന്ന് താലം വൈകിട്ട് ഏഴിന് സാമ്പ്രദായ ഭജൻസ്.
16ന് വൈകിട്ട് ഏഴിന് തിരുവാതിര തുടർന്ന് നൃത്ത നിവേദ്യം, ഭരതനാട്യം, എട്ടിന് കളമെഴുതി പാട്ട് ബ്രാഹ്മണി പാട്ട്.
17 ന് വൈകിട്ട് ഏഴിന് പ്രഭാഷണം, എട്ടിന് കളമെഴുതുംപാട്ട്. 18 ന് വൈകിട്ട് ഏഴിന് വിൽകഥാ പ്രസംഗം. 19 ന് വൈകിട്ട് ഏഴിന് കഥാപ്രസംഗം. 20 ന് വൈകിട്ട് ഏഴിന് കളരി അഭ്യാസ കാഴ്ച എട്ടിന് സംഗീതക്കച്ചേരി. 21 ന് വൈകിട്ട് ഏഴിന് പുല്ലാങ്കുഴൽ ഫ്യൂഷൻസ്. 22 ന് വൈകിട്ട് ഏഴിന് സോപാന സംഗീത ഗീതാഞ്ജലി . 23 ന് വൈകിട്ട് ഏഴിന് നൃത്തസന്ധ്യ . 24 ന് വൈകിട്ട് ഏഴിന് ചാക്യാർകൂത്ത് . 25 ന് വൈകിട്ട് ഏഴിന് ജുഗൽബന്ധി. 26 ന് വൈകിട്ട് ഏഴിന് ദേവസംഗീതം. 27 ന് വൈകിട്ട് ഏഴിന് തിരുവാതിരക്കളി . 28 ന് വൈകിട്ട് 3. 30 ന് പറയെടുപ്പ് ആരംഭം കൊട്ടാര പറയെടുപ്പ്, വൈകിട്ട് ഏഴിന് ഭക്തിഗാനമേള. 29 ന് വൈകിട്ട് 5.30 ന് പറയെഴുന്നള്ളിപ്പ് ഏഴിന് തിരുവാതിരക്കളി തുടർന്ന് സോപാനസംഗീതം വൈകിട്ട് ഏഴിന് വയലിൻ കച്ചേരി 31ന് വൈകിട്ട് ഏഴിന് വയലിൻ ഫ്യൂഷൻ . ഫെബ്രുവരി 1 ന് വൈകിട്ട് ഏഴിന് ഓട്ടൻതുള്ളൽ , രണ്ടി പുല്ലാങ്കുഴൽ കച്ചേരി . മൂന്നിന് വൈകിട്ട് നാലിന് പറ എഴുന്നെള്ളിപ്പ്, രാത്രി എട്ടിന് പ്രസിദ്ധമായ സ്റ്റേഷൻ പറയെടുപ്പ്. ഏഴ് മുതൽ ബാലെ. നാലിന് വൈകിട്ട് 3.30 ന് പകൽപ്പൂരം രാത്രി ഒമ്പതിന് രാഗസംഗീതം. അഞ്ചിന് വൈകിട്ട് 3.30 ന് പകൽപ്പൂരം, രാത്രി ഒമ്പതിന് ഡബിൾ തായമ്പക. ആറിന് പുലർച്ചെ 4 30 ന് പ്രത്യേക നവകാഭിഷേകം, ആറിന് സംഗീതാർച്ചന എട്ടിന് പുഷ്പ താലം വരവ്, 8.15 ന് പുഷ്പാഭിഷേം. 8.30 ന് നാദസ്വരക്കച്ചേരി. 11 ന് ഗജപൂജയും ആനയൂട്ടും. 3.30 ന് പകൽപ്പൂരം വൈകിട്ട് അഞ്ചിന് ഭഗവതിക്ക് പൊലീസ് ഗാർഡ് ഓഫ് ഓണർ. രാത്രി ഒമ്പതിന് സംഗീതക്കച്ചേരി. 12 ന് എഴുന്നള്ളിപ്പ്, പുലർച്ചെ രണ്ടിന് എതിരേൽപ്പ്.