കൊച്ചി: പാലാരിവട്ടം ശ്രീ ഹരിഹരസുത ക്ഷേത്രം ഉത്സവത്തിന് ഇന്ന് രാത്രി 7.40ന് പറവൂർ രാകേഷ് തന്ത്രി കൊടിയേറ്റും. 8 ദിവസത്തെ ഉത്സവത്തിന് കലാപരിപാടികളും പ്രസാദ ഊട്ടും ഉണ്ടാകും.
പകൽപ്പൂരത്തിന് ഗജരാജൻ പാമ്പാടി രാജൻ തിടമ്പേറ്റും. ജനുവരി 21നാണ് ആറാട്ട്.
ഇന്ന് രാത്രി 8.30 ന് കലാപരിപാടികളുടെ ഉദ്ഘാടനം വർഗീസ് മൂലൻ നിർവഹിക്കും. 8.45 ന് പ്രശസ്തരും
കലാരംഗ് പത്തനംതിട്ടയുടെ ചിരിയുത്സവം.
15 ന് വൈകിട്ട് 5.45 ന് ഭക്തിഗാനസുധ, 8ന് താലം, കാവടി ഘോഷയാത്ര, 9ന് മുടിയൊരുക്കം മെഗാഷോ.
16 ന് വൈകിട്ട് 5.45ന് ചാക്യാർകൂത്ത്. 8.30 ന് നാടകം "പറന്നുയരാനൊരു ചിറക്.
17 ന് വൈകിട്ട് 6ന് കൃതികയുടെ സംഗീത കച്ചേരി. 8.30 ന് നാടകം : സേതുലക്ഷ്മി
18ന് വൈകിട്ട് 6.45ന് കളമെഴുത്തും പാട്ടും 8.30ന് ഗാനമേള
19ന് വൈകിട്ട് 6ന് ചിന്ത് പാട്ട്, 9ന് താലം വരവ്.
20ന് പള്ളിവേട്ട മഹോത്സവം, രാവിലെ 9 ന് കാഴ്ചശ്രീബലി, ചൊവ്വല്ലൂർ മോഹനൻ മാരാരുടെ പഞ്ചാരിമേളം. വൈകിട്ട് 4ന് പകൽപ്പൂരം ജനതാ റോഡിൽ നിന്ന്. പല്ലാവൂർ ശ്രീധരൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം . ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ ചെണ്ടമേളം. വൈകിട്ട് 5 ന് ഓട്ടൻതുള്ളൻ, 7ന് തിരുവാതിര, 10 ന് ടീം ഓഫ് കൊച്ചിൻ കോമഡി ഷോ, 11.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്,
 21 ന് ആറാട്ട് മഹോത്സവം. രാവിലെ 8ന് സമ്പൂർണ നാരായണീയ പാരായണം, വൈകിട്ട് 4.45ന് ആറാട്ട് പുറപ്പാട്