കുമ്പളങ്ങി: കണ്ടത്തിപ്പറമ്പ് ശ്രീഭദ്രകാളി ഭുവനേശ്വരി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 16 മുതൽ 20 വരെ നടക്കും. 15ന് മകരവിളക്ക് ദിനത്തിൽ വൈകിട്ട് 6.30ന് മകരസംക്രമപൂജ, 7ന് ഉടയാട സമർപ്പണം.
16ന് രാവിലെ 5.30ന് പുഷ്പാലങ്കാരം. 9.30ന് ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദയ്ക്ക് സ്വീകരണം. വൈകിട്ട് 6.30ന് താലംവരവ്, കൈകൊട്ടിക്കളി.
 17ന് വൈകിട്ട് 6.30ന് താലംവരവ്
18ന് രാവിലെ 10ന് ഭസ്മക്കളം, സർപ്പംപാട്ട്. വൈകിട്ട് 6.30ന് താലംവരവ്. 8ന് പൊടിക്കളം, 8.30ന് കലാപരിപാടികൾ, മെഗാതിരുവാതിര. 11ന് കൂട്ടക്കളം.
19ന് വൈകിട്ട് 6ന് തടിവഴിപാട് സമർപ്പണം. സ്വാമി വിശാലാനന്ദയുടെ പ്രഭാഷണം. താലം വരവ്. 9.30ന് ഗരുഡവാഹന എഴുന്നള്ളിപ്പ്.
20ന് താലപ്പൊലി മഹോത്സവം. രാവിലെ 8ന് കാഴ്ചശ്രീബലി. വൈകിട്ട് 5.30ന് പകൽപ്പൂരം, 6.30ന് സോപാനസംഗീതം, 9.30ന് താലംവരവ്, താലപ്പൊലി എഴുന്നള്ളിപ്പ്