പിറവം: കക്കാട് മുരിങ്ങോത്തുശേരിൽ ധർമ്മദൈവ ക്ഷേത്രത്തിൽ സർപ്പം തുള്ളൽ മഹോത്സവം ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 5.30ന് മഹാഗണപതിഹോമം, 6.30ന് മൃത്യുഞ്ജയഹോമം, 10ന് ഭസ്മക്കളം, വൈകിട്ട് 6.30 ന് ദീപാരാധന,

7 ന് പൊടിക്കളം, 9ന് അന്നദാനം, പുലർച്ചെ 3 മണിക്ക് കൂട്ടക്കളം എന്നിവ നടക്കും. നാളെ രാവിലെ 5.30ന് പൊങ്ങിൻനൂറഭിഷേകം, വൈകിട്ട് 6.30ന് പാഴൂർ പടിപ്പുര ജംഗ്ഷനിൽ നിന്ന് കുംഭക്കുട താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരും. രാത്രി 11 ന് ഘണ്ഠാകർണ്ണന് തെണ്ട് നിവേദ്യം, 12 ന് ഗുരുതിപൂജ, വെളുപ്പിന് 3ന് ദാഹപൂജ, 5.30ന് പ്രസാദവിതരണം എന്നിവ നടക്കും.