a

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ നിലാവ് പാലിയേറ്റീവ് പരിചരണ വിഭാഗം ജനുവരി 15മുതൽ ഒരാഴ്ച പാലിയേറ്റീവ് പരിചരണ ബോധനവാരമായി ആചരിക്കുന്നു.

സഫലമീയാത്ര 2കെ24 എന്ന പേരിൽ 50 പാലിയേറ്റീവ് രോഗികളും വളന്റിയർമാരും ഉൾപ്പെടുന്ന ടീം മെട്രോ യാത്ര നടത്തും. തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷനിൽ നിന്നും രാവിലെ 10ന് തുടങ്ങുന്ന മെട്രോ യാത്ര കെ.എം.ആർ.എല്ലിന്റെ സഹായത്തോടെയാണ് നടത്തുന്നത്. ക്യാൻസർ രോഗികൾ ഉൾപ്പെടെ ഏകാന്ത ജീവിതം നയിക്കുന്ന പാലിയേറ്റീവ് രോഗികളെയും ഉറ്റ ബന്ധുക്കളെയും ചേർത്തുപിടിച്ചാണ് നിലാവ് സഫലമീയാത്ര. ആലുവ മെട്രോ സ്റ്റേഷനിലേക്കും തിരിച്ചുമാണ് യാത്ര.

മെട്രോ യാത്രയിൽ

വാദ്യസംഗീതം

 മാജിക് ഷോ

 പപ്പെറ്റ് ഷോ

പദ്ധതികൾ

 സഫലമീയാത്ര 2കെ24

 19ന് പാലിയേറ്റീവ് ശാസ്ത്രീയ സെക്ഷനുകൾ  പാലിയേറ്റീവ് തുടർ വിദ്യാഭ്യാസ പരിപാടികൾ,  പള്ളുരുത്തി റിലീഫ് സെറ്റിൽമെൻറ്റിൽ വാദ്യസംഗീത പരിപാടി, മാജിക് ഷോ