കൊച്ചി: ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര പർപ്പിൾ ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന ഐ.ബി.എഫ്.എഫ് സൗത്ത് വെസ്റ്റ് സോണൽ ബ്ലൈൻഡ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം സ്ഥാനം. വനിതാ വിഭഗത്തിലും പുരുഷ വിഭാഗത്തിലും കേരളാ ബ്ലൈൻഡ് ഫുട്ബാൾ ടീമിന് രണ്ടാം സ്ഥാനം നേടി. ഫൈനലിൽ കേരളത്തെ തോൽപ്പിച്ച് ഇരു വിഭാഗങ്ങളിലും ഗുജറാത്ത് ജേതാക്കളായി. ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടിയതോടെ നാഷണൽ ബ്ലൈൻഡ് ഫുട്ബാൾ ടൂർണമെന്റിലേക്ക് യോഗ്യത നേടാനും കേരളത്തിന്റെ വനിത, പുരുഷ ടീമുകൾക്ക് കഴിഞ്ഞു. കേരളത്തിന്റെ അഭിഷേക് എമേർജിംഗ് പ്ലെയറായും സുജിത് പി.എസ്, അപർണ എന്നിവർ മികച്ച ഗോൾ കീപ്പർമാരാരെയും തിരഞ്ഞെടുക്കപ്പെട്ടു.