കൊച്ചി: ജീവിതശൈലി രോഗനിയന്ത്രണത്തിൽ പോഷക ചെറുധാന്യങ്ങൾക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് രണ്ടാം ശനിയാഴ്ചകളിൽ പോഷക ചെറുധാന്യങ്ങൾ ന്യായവിലക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കുവാനുള്ള സ്ഥിരം സംവിധാനം പാലാരിവട്ടം പി.ഒ.സിയിൽ തുടങ്ങി. ചെറുകിട നാമമാത്ര കർഷകർക്ക് ചെറുധാന്യ വിത്ത് സൗജന്യമായി ഇവിടെ ലഭ്യമാക്കും. കാർഷിക പ്രവർത്തനങ്ങൾക്ക് ആവശ്യം നിർദ്ദേശങ്ങളും നൽകുമെന്ന സംഘാടകർ അറിയിച്ചു.