കടവന്ത്ര: മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ മകരച്ചൊവ്വ നാളെ വിവിധ പരിപാടികളോടെ ആഘോഷിക്കും.
രാവിലെ മഹാഗണപതിഹോമം, ശ്രീമുരുകന് ഷഷ്ഠി അഭിഷേകങ്ങൾ, നിറമാല ചുറ്റുവിളക്ക്, ചെണ്ടമേളം, ഘണ്ഠാകർണ്ണ മുത്തപ്പന് കലശപൂജ എന്നിവയുണ്ടാകും. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയാറാക്കിയ ഗുരുതി തടത്തിൽ വലിയ ഗുരുതി. തുടർന്ന് പ്രസാദവിതരണം. മേൽശാന്തി ശ്രീരാജ് പൂജകൾക്ക് നേതൃത്വം നൽകുമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.