അങ്കമാലി : കിടങ്ങൂർ ശ്രീകോവാട്ട് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് നാളെ തുടക്കമാകും.

 16 ന് രാവിലെ 5.30 ന് നടതുറപ്പ് അഭിഷേകം വൈകിട്ട് പൊങ്കാല സമർപ്പണം.

തുടർ ദിവസങ്ങളിൽ പതിവു പൂജകൾ

 19 ന് വൈകിട്ട് 7 ന് കുട്ടികളുടെ കലാപരിപാടി.

 20 ന് രാവിലെ 8.30 ന് കൊടിനാട്ടൽ , വൈകിട്ട് 6.15 ന് വഴിപാട് താലം, അന്നദാനം എട്ടിന് നൃത്തനൃത്ത്യങ്ങൾ, 8.30 ന് ചക്യാർ കൂത്ത്.

 21 ഞായർ പതിവ് പൂജകൾക്കു ശേഷം 5.15 ന് താലം പുറപ്പാട്, 6.30 ന് സർപ്പക്കളം സർപ്പം പാട്ട്, 7 ന് വഴിപാട് താലം.

22 ന് രാവിലെ 10 ന് മുത്തപ്പൻ കളമെഴുത്തും പാട്ടും. 6.30 ന് എസ്.എൻ. ഡി.പി യോഗം അങ്കമാലി ശാഖാ അങ്കണത്തിൽ നിന്ന് താലം ഘോഷയാത്ര, 7 ന് ഭഗവതിക്കളം, തോറ്റം പാട്ട് തുടർന്ന് അന്നദാനം, തായമ്പക രാത്രി 12 ന് എതിരേല്പ് തുടർന്ന് വിശേഷാൽ കേളി, കൊമ്പു പറ്റ്, കുഴൽ പറ്റ്, പണ്ടിമേളം പുലർച്ചെ 2 ന് മഹാഗുരുതി സമർപ്പണം കൊടിയിറക്കൽ, നടയടക്കൽ .

 29 ന് രാവിലെ 5.30 ന് നടതുറക്കൻ , ഗുദ്ധികലശാഭിഷേകം.