dyfi

അങ്കമാലി :ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ 20 ന് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചാരണാർത്ഥം മേഖലാ അടിസ്ഥാനത്തിൽ നടത്തിയ കാൽനട ജാഥകൾ അങ്കമാലി ബ്ലോക്കിൽ പൂർത്തിയായി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് അയ്യമ്പുഴയിലും ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.യു. ജോമോൻ തുറവൂരിലും ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ് അങ്കമാലിയിലും പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ മലയാറ്റൂരും ജാഥ ഉദ്ഘാടനം ചെയ്തു. 17 ന് ബ്ലോക്ക് കമ്മിറ്റിയിലെ നൂറ്റി അറുപത്തി അഞ്ച് യൂണിറ്റുകളിലും വിളംബര റാലി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.