അങ്കമാലി: തുറവൂർ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് സഹകരണ സംഘത്തിന്റെ ഖാദി മന്ദിരോദ്ഘാടനം നാളെ നടക്കും. ഉച്ചയ്ക്ക് മന്ദിര അങ്കണത്തിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.സംഘം പ്രസിഡന്റ് ടി.പി. ദേവസ്സിക്കുട്ടി അദ്ധ്യക്ഷത വഹിക്കും. റോജി.എം.ജോൺ മുഖ്യ പ്രഭാഷണം നടത്തും.സംഘം സെക്രട്ടറി കെ.പി.രാജൻ സ്വാഗതവും ബോർഡ് അംഗം ലൗലി ജെയിംസൺ നന്ദിയും പറയും. വൈസ് പ്രസിഡന്റ് വി.എൻ.വിശ്വംഭരൻ റിപ്പോർട്ട് അവതരിപ്പിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയി, ടെൽക് ഡയറക്ടർ ബോർഡ് അംഗം കെ.കെ. ഷിബു എന്നിവർ പങ്കെടുക്കും.