
ആലങ്ങാട് : കരുമാല്ലൂർ എഫ്.എം.സി.ടി ഹെസ്കൂൾ 2000 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ തട്ടാമ്പടി നിർമ്മല ഭവനിലെ അമ്മമാർക്കൊപ്പം പൂർവ വിദ്യാർത്ഥി സംഗമം ആഘോഷിച്ചു.
15 പാലിയേറ്റിവ് ദിനത്തിന്റെ ഭാഗമായി കിടപ്പ് രോഗികൾക്ക് ഉപയോഗിക്കുന്നതിന് വീൽ ചെയർ നൽകി. മുൻ അദ്ധ്യാപിക സൗദാമിനി ഉദ്ഘാടനം ചെയ്തു. കെ.ടി റെന്നി അദ്ധ്യക്ഷത വഹിച്ചു. ടി.വി. സൗമ്യ , കെ.എസ്. രഞ്ജിത്ത് , മദർ ഉഷറ്റ എന്നിവർ സംസാരിച്ചു.