
ആലങ്ങാട് : കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സുര്യ ,കെ.എം.ആർ.എ , സൗഹൃദ എന്നീ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണത്തോടെ ആലുവ ഡോ.ടോണീസ് ഐ ഹോസ്പിറ്റലിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. ഡോ . അഷിത ഉദ്ഘാടനം ചെയ്തു . ലൈബ്രറി പ്രസിഡന്റ് വി.ജി. ജോഷി അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കെ. വി .ജിനൻ , ആന്റി ഡ്രഗ് മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി ജോബി തോമസ് , ആലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷൻ ,വാർഡ് അംഗം മിനി ബാബു , സുര്യ റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി സുജിത് സുഗുണൻ ,കെ.എം.ആർ.എ റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി സി .ആർ . ഷാനവാസ്, സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി പി .എം .ബിൻസിൻ എന്നിവർ പങ്കെടുത്തു.
ലൈബ്രറി സെക്രട്ടറി ടി.വി ഷൈവിൻ സ്വാഗതവും യുവത പ്രസിഡന്റ് കെ.ബി ശ്രീജിത്ത് നന്ദിയും രേഖപ്പെടുത്തി. വനിതാ വേദി കൺവീനർ ഷീബ രതീഷ് , ലൈബ്രറേറിയൻ വിജി ഉണ്ണിക്കൃഷ്ണൻ,ഗജ ധർമ്മേന്ദ്രൻ , ലിൻഷ സുധീഷ് തുടങ്ങിയവർ നേതൃത്വം നല്കി.