ആലങ്ങാട് : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവാലൂർ മഹാദേവ ക്ഷേത്രത്തിലെ 2024-2026 വർഷത്തിലേക്കുള്ള ക്ഷേത്ര ഉപദേശക സമിതിയെ തിരഞ്ഞെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പറവൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ വി.എ. ജയശ്രീ, സബ് ഗ്രൂപ്പ് ഓഫീസർ പി.എൻ. ഹരിക്കുട്ടൻ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. കമ്മിറ്റി അംഗങ്ങളായി എ. സി. രതീഷ് ( പ്രസിഡന്റ് ), കെ.കെ. സുരേഷ് ( വൈസ് പ്രസിഡന്റ് ), ജി. ശ്രീകാന്ത് , ( സെക്രട്ടറി), പത്മം രാമകൃഷ്ണൻ, പി.രാജീവ്,പി.കെ. മണി, കെ. ആർ രവീന്ദ്രൻ,കെ.വി. സജിത് കുമാർ, കെ.വി. പരമേശ്വരയ്യർ ,കെ. അനൂപ്, ജി.ശ്രീലാൽ,എ.ആർ. ഷാജു, ശ്യാമൽ ശശി (കമ്മിറ്റി അംഗങ്ങൾ ).