aituc

മൂവാറ്റുപുഴ: വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് അടിയന്തര ഇടപ്പെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം എം.പിക്ക് നിവേദനം നൽകി. എ.ഐ .റ്റി.യു.സി. യൂണിയൻ സെക്രട്ടറി കെ.എ. നവാസ് , വൈസ് പ്രസിഡന്റ് വി. അശോക് എന്നിവരാണ് പ്രശ്നം പരിഹാരം ആവശ്യപ്പെട്ട് നിവേദനം നൽകിയത്. 20 കോടി രൂപയുടെ അടിയന്തര സർക്കാർ സഹായമുണ്ടായാൽ മാത്രമാണ് കമ്പനി കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കൂവെന്ന് നിവേദനത്തിൽ പറയുന്നു. കമ്പനി മുൻചെയർമാൻ ഇ.കെ.ശിവൻ, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.