കൊച്ചി: കേരള ഗവ. നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി നാലിന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന തല കായിക മേളയ്ക്ക് ലോഗോകൾ ക്ഷണിച്ചു. സൃഷ്ടികൾ kgnaekm@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 9496827446എന്ന വാട്‌സാപ് നമ്പറിലോ 20ന് വൈകിട്ട് അഞ്ചിന് മുമ്പ് അയയ്ക്കണം. ഒരാൾക്ക് പരമാവധി മൂന്ന് ഡിസൈനുകൾ വരെ സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം നൽകും.