മൂവാറ്റുപുഴ: നഗരസഭയടെ 16-ാം വാർഡിലെ മണ്ണാൻകടവ് തോട് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.ഡീൻകുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ എന്നിവർക്ക് നിവേദനം നൽകി. തോട്ടിലൂടെ മലിനജലമൊഴുക്കുന്നത് ഗുരുതരമായ പ്രശ്നമായി മാറിയ സാഹചര്യത്തിലാണ് പേട്ടനിവാസികളുടെ നിവേദനം. പേട്ടയിലെ ജനങ്ങളും സമീപ വാസികളും കൊതുകു ശല്യവും മറ്റ് ആരോഗ്യപ്രശ്നങ്ങളും മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മൂവാറ്റുപുഴയാറിനെ സംരക്ഷിക്കുന്നതിനായി തോടിനെ മാലിന്യമുക്തമാക്കി ദുർഗന്ധ രഹിതമാക്കുണമെന്നാണ് ആവശ്യം.