
കാലടി : നീലീശ്വരം വിന്നേഴ്സ് കോളജിന്റെ 38-മത് വാർഷികവും കലോത്സവവും നടത്തി.പഞ്ചായത്ത് പ്രസിഡന്റ് വിത്സൻ കോയിക്കര ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.കെ.ഷാജി അദ്ധ്യക്ഷനായി. മുപ്പത് വർഷക്കാലം അദ്ധ്യാപകനായ മാനേജർ കെ.എൻ.സാജുവിനെ കോളേജ് സ്ഥാപകൻ ഏ.വി.ബെന്നി ആദരിച്ചു. ഷിബു പറമ്പത്ത് വിദ്യാഭ്യാസ പുരസ്കാര വിതരണം നടത്തി. സെബി കിടങ്ങേൻ, വിജി റെജി, എൻ.ഡി. ചന്ദ്രബോസ്, റെജീന പോൾ, സൗമ്യ കെ.എം. ലക്ഷ്മി, എം.രാജ്, നന്ദന പ്രമോദ് എന്നിവർ സംസാരിച്ചു.