ചോറ്റാനിക്കര: എഴുത്തുകാരി അമ്മിണി ടീച്ചറുടെ അനുവിന്റെ ലോകം എന്ന പുസ്തകത്തിന്റെ പ്രകാശനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ് നിർവഹിച്ചു. കെ.ജി.രവീന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. ചോറ്റാനിക്കര ലൈബ്രറി പ്രസിഡന്റ് കെ.ജി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് കാണിയാടൻ പുസ്തകം അവതരിപ്പിച്ചു. കെ.ടി. തുഷാര. സാജു ചോറ്റാനിക്കര,​ ചന്ദ്രമണി എന്നിവർ സംസാരിച്ചു.