ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ കീച്ചേരി കുലയറ്റിക്കര ശാഖയിലെ കുമാരനാശാൻ അനുസ്മരണവും വാർഷിക പൊതുയോഗവും യൂണിയൻ സെക്രട്ടറി അഡ്വ. എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജേഷ് കുട്ടപ്പൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശാഖാ പ്രസിഡന്റ്‌ കെ. കെ. അജയൻ, വൈസ് പ്രസിഡന്റ്‌ ഹരിമുരളീധരൻ, യൂണിയൻ കമ്മിറ്റി അംഗം സത്യൻതുടനായിൽ ,അമ്പിളി ബിജു, സി.ആർ. രഞ്ജിത് , എ. എസ്.മനീഷ് , സുജ രമണൻ, കെ..എം. മനോജ്‌ , അലീഷാ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.