1

പള്ളുരുത്തി: ഇടക്കൊച്ചി സജീവൻ റോഡിനു മുന്നിലെ തകർന്ന ഭാഗം നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന പാത തകർന്നിട്ടും പൊതുമരാമത്ത് വകുപ്പ് കാട്ടുന്ന അവഗണനയ്ക്കെതിരെയായിരുന്നു പ്രതിഷേധം. ആറുമാസം മുമ്പ് പൊട്ടിപ്പൊളിഞ്ഞ റോഡ് വീണ്ടും തകർന്നത് ജനത്തിന് ദുരിതമായി മാറുകയാണ്. സംസ്ഥാന സമിതി അംഗം വി.കെ. സുദേവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ. റോഷൻ, എം. എൻ. സജീവൻ, എ. എസ്.സുനീഷ് ബാബു, പി.എസ്. സുദേഷ് കുമാർ, പി.ആർ. രഞ്ജിത്ത്, എൻ.ജി.പ്രകാശൻ ,ആന്റണി കനാരി എന്നിവർ നേതൃത്വം നൽകി.