jio

കൊച്ചി: പ്രമുഖ സ്വകാര്യ മൊബൈൽ ഡാറ്റ ശൃംഖലയായ റിലയൻസ് ജിയോയുടെ എയർ ഫൈബർ സേവനങ്ങൾ ഇന്ന് മുതൽ കേരളമൊട്ടാകെ ലഭ്യമാകും. നിലവിൽ തിരുവനന്തപുരം നഗരത്തിൽ മാത്രമാണ് ജിയോ എയർ ഫൈബർ ലഭിച്ചിരുന്നത്. സെപ്തംബർ 19 നാണ് ജിയോ എയർ ഫൈബറിന് തുടക്കമിട്ടത്.

ജിയോ എയർ ഫൈബർ പ്ലാനിൽ 30 എം.ബി.പി.എസ് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എം.ബി.പിഎസ് സ്പീഡിൽ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകൾ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനിൽ നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം , ജിയോ സിനിമ പ്രീമിയം ഉൾപ്പെടെ 16 ഒ.ടി.ടി പ്ലാറ്റഫോമുകൾ ലഭ്യമാകും . ഇന്ത്യയിലുടനീളം 1.5 ദശലക്ഷം കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതാണ് ജിയോയുടെ ഒപ്ടിക്കൽ ഫൈബർ ഇൻഫ്രാസ്ട്രക്ചർ.