ആലുവ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായി ടി.എച്ച്. മുസ്തഫയുടെ നിര്യാണത്തിൽ അൻവർ സാദത്ത് എം.എൽ.എ അനുശോചിച്ചു.
ടി.എച്ച്. മുസ്തഫയുടെ പൊതുപ്രവർത്തനം പുതുതലമുറ മാതൃകയാണക്കണം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കാൻ മണിപ്പൂരിലെത്തിയ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ടി.എച്ച് .മുസ്തഫയുടെ ഭൗതികശരീരത്തിൽ അൻവർ സാദത്ത് എം.എൽ.എ റീത്ത് സമർപ്പിച്ചു.