commerce

കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ ) എറണാകുളം ബ്രാഞ്ചും കേരള കൊമേഴ്‌സ് ഫോറവും (കെ.സി.എഫ്) ചേർന്ന് കൊമേഴ്‌സ് കാർണിവൽ സംഘടിപ്പിച്ചു. മത്സരവിജയികൾക്ക് ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ സമ്മാനങ്ങൾ കൈമാറി. കേരള കൊമേഴ്‌സ് ഫോറം പ്രസിഡന്റ് ജി. ഉല്ലാസ്, ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യുട്ടി ഡയറക്ടർ കെ.ആർ. ഗിരിജ, ഐ.സി.എ.ഐ മുൻ കേന്ദ്ര കൗൺസിൽ അംഗം ബാബു എബ്രഹാം കള്ളിവയലിൽ, എറണാകുളം ബ്രാഞ്ച് വൈസ് ചെയർമാൻ എ. സലിം, സെക്രട്ടറി എ.എസ്. ആനന്ദ് എന്നിവർ സംസാരിച്ചു.