മരട്: എസ്.എൻ.ഡി.പി.യോഗം മരട് ശാഖയ്ക്ക് കീഴിലെ മരട് വടക്ക് തുരുത്തി ഭഗവതി ക്ഷേത്രത്തില പൊങ്കാല സമർപ്പണം നാളെ. ക്ഷേത്രം മേൽശാന്തി പ്രമോദ് ശാന്തിയുടെ കാർമ്മികത്വത്തിൽ പൊങ്കാല ദിനമായ നാളെ രാവിലെ 6.30ന് ഗണപതി ഹോമം. തുടർന്ന് സമൂഹപ്രാർത്ഥനം. 8.30ന് ഭദ്രദീപ പ്രകാശനം. തുടർന്ന് ക്ഷേത്രം മേൽശാന്തി പ്രമോദ് ശാന്തി ഭണ്ഡാര അടുപ്പിൽ അഗ്നി പകരും. പൊങ്കാല സമർപ്പണശേഷം പ്രസാദംഊട്ട്.