കൊച്ചി: എറണാകുളം അയ്യപ്പൻകോവിലിൽ ആറാട്ട് മഹോത്സവം ഇന്ന് നടക്കും. രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, തുടർന്ന് അഭിഷേകം, ഉഷപൂജ. 6.45 ന് ഗജപൂജ, ആനയൂട്ട്. ഏഴിന് ഗുഡാന്നപൂജ.
എട്ടിന് കാഴ്ചശ്രീബലി വെള്ളിത്തുരുത്തി ഉണ്ണിനായരുടെ പ്രമാണത്തിൽ 71 ലേറെ കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളത്തോടെ നടക്കും. വൈകിട്ട് നാലിന് വരെയും നാട്ടുമൊഴി, ആറിന് നാദസ്വര കച്ചേരി. ക്ഷേത്രമൈതാനിയിൽ വൈകിട്ട് നാലിന് ആരംഭിക്കുന്ന പകൽപ്പൂരത്തിൽ ഏഴ് ആനകൾ അണിനിരക്കും. തുടർന്ന് കരിമരുന്ന് പ്രയോഗം. രാത്രി ഒൻപതരയ്ക്ക് ഗാനമേളയുമുണ്ടാകും.