കൊച്ചി : അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന സമയം അഖിലഭാരത നാരായണീയ സമിതി പ്രവർത്തകർ വീടുകളിൽ ദീപം തെളിക്കുമെന്ന് സമിതി അദ്ധ്യക്ഷൻ മാങ്കോട് രാമകൃഷ്ണൻ പറഞ്ഞു. ഇടപ്പള്ളി തൃക്കോവിൽ ക്ഷേത്രത്തിൽ നടന്ന അവലോകന യോഗത്തിൽ എം.ബി. വിജയകുമാർ, നാരായണ പിള്ള, ഐ.ബി. ശശി, പി.വി. പവിത്രൻ, എസ്. അജിത്കുമാർ, എൻ.ആർ. സുധാകരൻ,​ പ്രദീപ് വെണ്ണല എന്നിവർ സംസാരിച്ചു.