
ആലുവ: ആലുവ ഗുരുദീപം പഠന കേന്ദ്രം ആറാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാ സഹിത്യ മത്സരങ്ങൾ കൺവീനർ വിനിസ് ചിറക്കപ്പടി ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം ഡയറക്ടർ ടി.യു. ലാലൻ മുഖ്യപ്രഭാഷണം നടത്തി. ചീഫ് കോ-ഓർഡിനേറ്റർ ലൈല സുകുമാരൻ, ആർ.കെ. ശിവൻ, എം.പി. നാരായണൻ കുട്ടി, കെ.എൻ. ദിവാകരൻ, മിനി അനിൽ കുമാർ, ശ്യാംലാൽ, സിന്ധു ഷാജി, ദീപ്തി വിപിൻ തുടങ്ങിയവർ സംസാരിച്ചു. ആറ് വിഭാഗങ്ങളിലായി വിവിധ ജില്ലകളിൽ നിന്നെത്തിയ 134 പേർ മത്സരത്തിൽ പങ്കെടുത്തു. കൂടാതെ കുവൈറ്റ്, ദൂബായ്, ഗുജറാത്ത്, മുംബയ്, ഡെൽഹി എന്നിവിടങ്ങളിൽ നിന്ന് 24 പേർ ഓൺലൈനായും മത്സരത്തിൽ പങ്കെടുത്തു. 21ന് രാവിലെ ഒമ്പത് മുതൽ ആലുവ എഫ്.ബി.ഒ.എ ഹാളിലാണ് വാർഷികാഘോഷം.