
കൊച്ചി: റീജിയണൽ ഡയറക്ടറായി മിസോറാം ഐസ്വാൾ ഇഗ്‌നോയിൽ ചാർജെടുക്കുന്ന
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കൊച്ചിൻ ക്യാമ്പസ് റീജണൽ അസി. ഡയറക്ടറും സേവ് കേരള മൂവ്‌മെന്റ് ഉപാദ്ധ്യക്ഷയുമായിരുന്ന ഡോ. ജലജാകുമാരിക്ക് യാത്രഅയപ്പ് നൽകി. അദ്വൈത പ്രചാർ സഭ പ്രസിഡന്റ് ഡി. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. സേവ് കേരള മൂവ്‌മെന്റ് പ്രസിഡന്റ് അഡ്വ.പി.ആർ. പത്മനാഭൻ നായർ അദ്ധ്യക്ഷത വഹിച്ചു. കുരുവിള മാത്യൂസ്, കുമ്പളം രവി, കെ.ജി. രാധാകൃഷ്ണൻ, ഏലൂർ ഗോപിനാഥ്, ടി.എൻ. പ്രതാപൻ, സി. ചാണ്ടി, വേണു നാഗലശേരി, കെ.ശിവദാസ് , സൈനബ, വേണുഗോപാല പിള്ള തുടങ്ങിയവർ സംസാരിച്ചു.