k-surendran

കൊച്ചി: മാസപ്പടി കേസിൽ എൽ.ഡി.എഫും യു.ഡി.എഫും ഒത്തുകളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. വീണാ വിജയനു പുറമേ രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കുമെല്ലാം പണം കിട്ടിയിട്ടുണ്ട്.

ആരോപണം ഉയർന്നപ്പോൾ നിയമസഭാ സമ്മേളനം പിരിയാനുള്ള അവസരം മുഖ്യമന്ത്രിക്ക് നല്കി ഒത്തുകളിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്.


കേന്ദ്ര അന്വേഷണത്തിൽ കാര്യങ്ങൾ വ്യക്തമാകും. ആരുടെയും വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് അന്വേഷണം നടത്തുന്നതെന്നും മാദ്ധ്യമപ്രവർത്തകരോട് സുരേന്ദ്രൻ പറഞ്ഞു.