camp

കൊച്ചി: എറണാകുളം ഗവ. ഗേൾസ് എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു.

എൽ.പി വിഭാഗത്തിലെ 60 കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ക്യാമ്പിൽ പങ്കെടുത്തു. കല, നാടൻപാട്ട് , ചിത്രരചന, അഭിനയം, യോഗ, സ്‌കേറ്റിംഗ്, വാനനിരീക്ഷണം തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകി.

വിനോദത്തിനൊപ്പം കുട്ടികൾക്കു അറിവ് പകർന്നു നൽകുന്ന ഇത്തരത്തിലെ സഹവാസ ക്യാമ്പുകൾ വരും വർഷങ്ങളിലും നടത്തുമെന്ന് ഹെഡ്മാസ്റ്റർ സി.ജെ. സാബു ജേക്കബ് പറഞ്ഞു. സമാപന ചടങ്ങിൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.