
ആലുവ: സി.പി.ഐ ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലോക് സഭാ തിരഞ്ഞെടുപ്പ് ശില്പശാല സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം ഇ.കെ. ശിവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അസ്ലഫ് പാറേക്കാടൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം അസി. സെക്രട്ടറി പി.വി. പ്രേമാനന്ദൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മനോജ് ജി. കൃഷ്ണൻ, എ. ഷംസുദീൻ, എൻ.കെ. കുമാരൻ എന്നിവർ സംസാരിച്ചു.