
ആലങ്ങാട് : കരുമാല്ലൂർ കൈപ്പെട്ടി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ആലോചന യോഗം പ്രസിഡന്റ് ടി. കെ. സജീവിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി കെ. ബി. സജീവ്, ജനറൽ കൺവീനർമാരായ ടി. ആർ. അരുഷ്, ടി. എം. പ്രസാദ്, കെ. എൻ. വിജയൻ എന്നിവർ സംസാരിച്ചു. പി. വിശ്വംഭരൻ, എം. എൻ. സരസൻ എന്നിവർ ആദ്യ സംഭാവന നൽകി. 75 പേരടങ്ങുന്ന വിപുലമായ സ്വാഗത സംഘം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.