മൂവാറ്റുപുഴ: മഹാകവി കുമാരനാശാന്റെ 100-ാം ചരമവാർഷിക ദിനമായ 16 ന് കെ.പി. കുമാരൻ സംവിധാനം ചെയ്ത കവിയുടെ കാവ്യശില്പമായ ഗ്രാമവൃക്ഷത്തിലെ കുയിൽ സിനിമ മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ 16 , 17 തീയതികളിൽ രാവിലെ 9 നും 11നും മൂവാറ്റുപുഴ ലക്ഷ്മി സിനിമാസിൽ ( കാന്റൺ മാൾ,130 ജംഗ്ഷൻ ) പ്രദർശിക്കുന്നു.കേരള സർക്കാർ വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കിയ സിനിമ കാണുവാൻ എത്തിചേരണമെന്ന് മൂവാറ്റുപുഴ ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറി പ്രകാശ് ശ്രീധർ അഭ്യർത്ഥിച്ചു.