ആലുവ: ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന വയോധികയ്ക്ക് താമസിക്കാൻ സൗകര്യമൊരുക്കി കീഴ്മാട് മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റി. ചുണങ്ങംവേലി ചുണങ്ങംപ്പാടത്തിന് സമീപം സെലിന്റെ ഒറ്റമുറി വീടിനോട് ചേർന്ന് മറ്റൊരു മുറി മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അച്ചാമ്മ സ്റ്റീഫന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകുകയായിരുന്നു. മൂന്ന് പെൺമക്കൾ മാത്രമുള്ള സെലിന് വീട്ടിൽ ഒരു മുറിയും അടുക്കളയും മാത്രമാണുണ്ടായിരുന്നത്. താക്കോൽദാന ചടങ്ങിൽ അച്ചാമ്മ സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ലിസി എബ്രഹാം, ലൈസ സെബാസ്റ്റ്യൻ, സൈജി ജോളി, മുംതാസ്, ലത്തീഫ് പൂഴിത്തുറ, വിനോദ് ജോസ് എന്നിവരും പങ്കെടുത്തു.