കൊച്ചി: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ടി.എച്ച്. മുസ്തഫയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ചാലയ്ക്കലെ വസതിയിലേക്ക് നേതാക്കളുടെയും പ്രവർത്തകരുടെയും പ്രവാഹം. രാഷ്ടീയ, സാമൂഹ്യ, സാംസ്‌ക്കാരിക, സമുദായിക രംഗങ്ങളിലെ അന്തിമോപചാരം അർപ്പിച്ചു.
മന്ത്രിമാരായ പി. രാജീവ്, റോഷി അഗസ്റ്റിൻ, ബി. പ്രസാദ്, മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുൻമന്ത്രി പി.പി. തങ്കച്ചൻ, എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. ബാബു, ടി. സിദ്ധിഖ്, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, മാത്യു കുഴൽനാടൻ, ഉമ തോമസ്, മുൻമന്ത്രിമാരായ കെ.സി. ജോസഫ്, പ്രൊഫ.കെ.വി. തോമസ്, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ വി.ജെ. പൗലോസ്, വി.പി. സജീന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുൻ എംപി, കെ.പി. ധനപാലൻ, ജെയ്‌സൺ ജോസഫ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമനിക്ക് പ്രസന്റേഷൻ, എൻ. വേണുഗോപാൽ, മുൻ എം.എൽ.എമാരായ ലൂഡി ലൂയിസ്, സാജു പോൾ ബാബു പോൾ, എൽദോ എബ്രഹാം, സിനിമാതാരം ജയറാം, നിർമ്മാതാവ് ആന്റോ ജോസഫ്, ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, ബിജു ജോൺ ജേക്കബ്ബ്, പി.പി. എൽദോസ്, ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ, ഏലിയാസ് അത്താനാസിയോസ് മെത്രാപ്പോലീത്ത തുടങ്ങിയവർ വസതിയിലെത്തി ആദരാഞ്ജലികളർപ്പിച്ചു.
എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗം എ.കെ.ആന്റണി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർക്ക് വേണ്ടി നേതാക്കൾ റീത്ത് സമർപ്പിച്ചു.