തൃപ്പൂണിത്തുറ: സി.പി.എം വെട്ടിക്കാപ്പിള്ളി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ എം.ജി. ബാബു അനുസ്മരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ഹൃദ്രോഗ ബോധവത്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. ജോ ജോസഫ് ക്ലാസ് നയിച്ചു. ടി.എസ്. പങ്കജാക്ഷൻ, ഡോ. രാംദാസ്, പഞ്ചായത്ത് അംഗം മിനി സാബു, കെ.എസ്. ദേവരാജൻ, കെ.എസ്. ലിജു, വിനോദ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.