മട്ടാഞ്ചേരി: കടൽക്ഷോഭത്തിൽ കിടപ്പാടം നശിച്ചതോടെ വിഷമത്തിലായിരുന്ന കണ്ണമാലി സ്വദേശികളായ പ്രിൻസൻ - അനീറ്റ ദമ്പതികൾക്ക് നല്ല നസ്റായൻ കൂട്ടായ്മയിൽ പുതിയ ഭവനമൊരുങ്ങി. സിനിമാ താരം കുഞ്ചാക്കോ ബോബന്റെ സഹകരണത്തോടെയാണ് കൂട്ടായ്മ ദമ്പതികൾക്ക് ഭവനമൊരുക്കിയത്.
കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന ആദ്യത്തെ ഭവനത്തിന്റെ താക്കോൽ ദാനം ചെയർമാൻ വിൽഫ്രഡ് മാനുവൽ നിർവഹിച്ചു. പ്രസിഡൻറ് ജോസഫ് ആന്റണി ഹെർട്ടിസ്, ഡോ. ജോയ് , സമ്പത്ത് മാനുവൽ, റോഷൻ എന്നിവർ സംസാരിച്ചു.