
ചോറ്റാനിക്കര: നിയമസഹായം തേടിയെത്തിയ 25കാരിയെ പലവട്ടം പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ മുൻ സീനിയർ ഗവ. പ്ളീഡർ രാമമംഗലം മാമലശേരി പത്മാലയത്തിൽ അഡ്വ. പി.ജി. മനുവിനായി ചോറ്റാനിക്കര പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി. ഒളിവിൽ കഴിയുന്ന ഇയാളെക്കുറിച്ച് വിവരം ലഭിച്ചാൽ 0484-2760594 (പുത്തൻകുരിശ് ഡിവൈ.എസ്.പി), 9497947190 (ചോറ്റാനിക്കര എസ്.എച്ച്.ഒ) എന്നിവരെ അറിയിക്കണx.
പീഡനവിവരം അറിഞ്ഞതോടെ അഡ്വക്കേറ്റ് ജനറൽ മനുവിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. 2018 ൽ രജിസ്റ്റർ ചെയ്ത ഒരു പീഡനക്കേസിലെ ഇരയായ യുവതിയെ കേസ് സംസാരിക്കാനെന്നു പറഞ്ഞ് ഓഫീസിൽ വിളിച്ചുവരുത്തിയും വീട്ടിൽവച്ചും പീഡിപ്പിച്ചെന്നാണ് കേസ്.