
തിരുവനന്തപുരം: കേരളത്തിൽ 100 കാറുകൾ വിറ്റഴിച്ച നേട്ടം സ്വന്തമാക്കി വോൾവോ കാർ ഇന്ത്യ. എറണാകുളത്ത് മാത്രം 39 കാറുകളാണ് വിറ്റഴിച്ചത്. വോൾവോ കാർ ഇന്ത്യയുടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഇ.വി വില്പന എറണാകുളത്താണ്.
വോൾവോ കാർ ഇന്ത്യയുടെ പ്രധാനപ്പെട്ട വിപണിയാണ് കേരളമെന്നും നൂതന സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്ന ഇവിടുത്തെ ഉപഭോക്താക്കളാണ് ഉത്പന്നങ്ങളെ ഇത്രയേറെ സ്വീകാര്യമാക്കിയതെന്നും വോൾവോ കാർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ജ്യോതി മൽഹോത്ര പറഞ്ഞു.. വർഷം തോറും, നൂതന സാങ്കേതിക വിദ്യയിൽ തീർത്ത ഇലക്ട്രോണിക് വാഹനങ്ങൾ കമ്പനി ഇനിയും പുറത്തിറക്കി കേരളത്തിലെ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം ഉറപ്പുവരുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് 100 ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിക്കാനായ നേട്ടത്തിൽ അഭിമാനമുണ്ടെന്ന്കേരള വോൾവോ സിഇഒ ആർ കൃഷ്ണകുമാർ പറഞ്ഞു. വോൾവോ ഇലക്ട്രിക് വാഹനങ്ങളോടുള്ള ഉപഭോക്താക്കളുടെ വിശ്വാസവും ആവേശവും ഈ നേട്ടത്തിൽ നിർണായക പങ്ക് വഹിച്ചു.