കൊച്ചി: സംസ്ഥാനത്തുടനീളം വാഹന തട്ടിപ്പ് നടത്തിയ ശേഷം ദീർഘനാളായി ഒളിവിൽ കഴിഞ്ഞിരുന്ന കോമ്പാറ അടിവാരം റയാൻ മൻസിലിൽ ഷജാസി (37)നെ ഹാർബർ പൊലീസ് പിടികൂടി. പ്രതി തിരുവനന്തപുരം ലുലുമാളിൽ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം ഷാഡോ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ഷജാസ് കടുത്തുരുത്തി, മാരാരിക്കുളം, തൃശൂർ ഈസ്റ്റ്, കോതമംഗലം, പാവറട്ടി, വാടാനപ്പള്ളി, കൊടുങ്ങല്ലൂർ, മതിലകം, മണ്ണുത്തി പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതിയാണ്. എ.സി.പി രാജ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതി പിടിയിലായത്.